ഗുസ്തി താരങ്ങളുടെ പ്രതിഷേധം; മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അത്‌ലറ്റുകളുടെ പിന്തുണ തേടാൻ തീരുമാനം

single-img
15 May 2023

ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ സമരം കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങി ഗുസ്തി താരങ്ങൾ. ഇതിന്റെ ഭാഗമായി ഒളിമ്പിക്‌സ് മെഡൽ ജേതാക്കളെയും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അത്‌ലറ്റുകളുടേയും പിന്തുണ തേടും. മുൻ ദേശീയ ഫെഡറേഷൻ മേധാവിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പരിഗണിച്ചില്ലെങ്കിൽ മെയ് 21 മുതൽ പ്രതിഷേധത്തിൻ്റെ രൂപം മാറുമെന്നും താരങ്ങൾ
ഇന്ന് മുന്നറിയിപ്പ് നൽകി.

‘സമരത്തെ ഞങ്ങൾ അന്താരാഷ്‌ട്ര പ്രതിഷേധമാക്കി മറ്റും. മറ്റുള്ള രാജ്യങ്ങളിലെ ഒളിമ്പ്യൻമാരെയും ഒളിമ്പിക് മെഡൽ ജേതാക്കളെയും ഞങ്ങൾ സമീപിക്കും. അവരിൽ നിന്നും പിന്തുണ അഭ്യർത്ഥിച്ച് അവർക്ക് കത്തെഴുതും’- 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് വിനേഷ് ഫോഗട്ട് പറഞ്ഞു.

അതേസമയം, പ്രതിഷേധത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും പ്രതിഷേധിക്കുന്ന താരങ്ങളെ ആരൊക്കെയോ പിന്തുടരുകയാണെന്നും വിനേഷ് ആരോപിച്ചു.