ഏറ്റവും ഉയരത്തിൽനിന്ന് ചാടിയ ലോകത്തിലെ ആദ്യ വനിത: അപൂർവ നേട്ടവുമായി ശീതൾ മഹാജൻ

single-img
15 November 2023

സമുദ്ര നിരപ്പിൽ നിന്നും 21,500 അടി ഉയരത്തിൽ പറന്നുകൊണ്ടിരുന്ന ഹെലികോപ്റ്ററിൽ നിന്ന് ചാടിയ ലോകത്തിലെ ആദ്യ വനിത എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യൻ സ്കൈ ഡൈവർ ശീതൾ മഹാജൻ. രാജ്യത്തിന്റെ നാലാമത്തെ പരമോന്നത ഇന്ത്യൻ സിവിലിയൻ ബഹുമതിയായ പത്മശ്രീ നേടിയ വ്യക്തിയും നിരവധി സ്കൈ ഡൈവിംഗ് റെക്കോർഡുകളുടെ ഉടമയുമാണ് ശീതൾ മഹാജൻ (41).

ഈ മാസം 13നാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ പശ്ചാത്തലത്തിൽ സ്കൈ ഡൈവിങ് പൂർത്തിയാക്കിയത്. 17,444 അടി ഉയരത്തിൽ കാലാ പത്തറിലാണ് ഇറങ്ങിയത്. “എവറസ്റ്റ് കൊടുമുടിക്ക് 21,500 അടി മുന്നിൽ നിന്ന് ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തി. അതും ഏറ്റവും ഉയരത്തിൽ (17,444 അടി / 5,317 മീ). ഒരു സ്ത്രീ നടത്തിയ ഏറ്റവും ഉയർന്ന സ്കൈഡൈവിംഗ് ലാൻഡിംഗ് ഞാൻ പൂർത്തിയാക്കി.

കാലാപത്തറിലെ എവറസ്റ്റിന് മുന്നിൽ സ്കൈഡൈവ് ചെയ്ത ആദ്യ ഇന്ത്യൻ വനിതയുടെ റെക്കോർഡിനൊപ്പം ഏറ്റവും ഉയരത്തിലുള്ള സ്കൈ ഡൈവിംഗ് ലാൻഡിംഗിന്റെയും റെക്കോർട്ട് സ്വന്തമാക്കാൻ കഴിഞ്ഞു , ”ശീതൾ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.