ദേഷ്യത്തില്‍ പറഞ്ഞുപോകുന്ന വാക്കുകളെ ആത്മഹത്യാ പ്രേരണയായി കണക്കാക്കാൻ സാധിക്കില്ല: മധ്യപ്രദേശ് ഹൈക്കോടതി


ദേഷ്യപ്പെടുമ്പോൾ പറഞ്ഞു പോകുന്ന വാക്കുകള്‍ ആത്മഹത്യ പ്രേരണയായി കണക്കാന്‍ സാധിക്കില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. തുടർന്ന് ഒരു കര്‍ഷകനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാരോപിച്ച് മൂന്നുപേര്‍ക്കെതിരെയെടുത്ത പൊലിസ് നടപടികളും കോടതി റദ്ദാക്കി.
വാക്കുകൾ കൊണ്ട് അധിക്ഷേപിക്കപ്പെടുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്ത വ്യക്തി അതിനുശേഷം ആത്മഹത്യ ചെയ്താല്‍ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഭൂപേന്ദ്ര ലോധി, രാജേന്ദ്ര ലോധി, ഭാനു ലോധി എന്നിവരാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപിച്ച് കര്‍ഷകന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഇവര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മുറാത്ത് ലോധി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നുപേരും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് മുറാത്ത് ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ പരാതി. പിന്നാലെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി ഭൂപേന്ദ്ര, രാജേന്ദ്ര, ഭാനു ലോധി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു .
court order