പാലക്കാട് ഐഎംഎ ജംഗ്ഷനിൽ നടുറോഡിൽ നിസ്‌കരിച്ച സ്ത്രീ കസ്റ്റഡിയിൽ

single-img
28 January 2026

പാലക്കാട് നഗരത്തിലെ തിരക്കേറിയ ഐഎംഎ ജംഗ്ഷനിൽ നടുറോഡിൽ നിസ്‌കരിച്ച സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗത തടസ്സം അനുഭവപ്പെട്ടു.

കുടുംബസ്വത്ത് സംബന്ധിച്ച തർക്കം പൊതുജന ശ്രദ്ധയിൽപ്പെടുത്താനാണ് റോഡിൽ നിസ്‌കരിച്ചതെന്ന് സ്ത്രീ പൊലീസിനോട് വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ സൗത്ത് പൊലീസ് സ്ഥലത്തെത്തി ഇടപെട്ട് സ്ത്രീയെ കസ്റ്റഡിയിലെടുത്തു.

ഗതാഗതം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സ്ത്രീയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള നിയമനടപടികൾ പൊലീസ് പരിഗണിച്ചുവരികയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.