വർക്കല പാരാഗ്ലൈഡ് അപകട കാരണം കാറ്റിന്റെ ദിശ മാറിയത്; മൂന്നു പേര്‍ കസ്റ്റഡിയില്‍

single-img
7 March 2023

വര്‍ക്കലയിലെ പാരാഗ്ലൈഡ് അപകടത്തില്‍ ഇന്‍സ്ട്രക്റ്റര്‍ സന്ദീപ് ഉൾപ്പെടെ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍. അപകടത്തിന് പിന്നാലെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് മൂന്നു പേരെയും കസ്റ്റഡിയിലെടുത്തത്.

കാറ്റിന്റെ ദിശമാറിയതാണ് അപകടത്തിന് കാരണമായതെന്നും തങ്ങള്‍ക്ക് പാരാഗ്ലൈഡ് ലൈസന്‍സുള്ളതായും സന്ദീപ് പൊലീസിനോട് പറഞ്ഞു. ഇന്ന് വെകുന്നേരം നാലു മണിയോടെയാണ് പാപനാശം ബീച്ചില്‍ പാരാഗ്ലൈഡിംഗിനിടെ അപകടമുണ്ടായത്.

പ്രദേശത്തെ ഹൈമാസ്റ്റ് ലൈറ്റിന്റെ പോസ്റ്റിലാണ് സന്ദീപും കോയമ്പത്തൂര്‍ സ്വദേശിനിയായ പാര്‍വതിയും കുടുങ്ങി കിടന്നത്. ഏകദേശം ഒരുമണിക്കൂറോളം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ഇരുവരെയും താഴെയിറക്കിയത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പോസ്റ്റിന്റെ താഴെ വിരിച്ച വലയിലേക്ക് ഇരുവരും ചാടുകയായിരുന്നു.