കസേര കിട്ടിയാലും ഇല്ലെങ്കിലും പ്രവര്‍ത്തിക്കും; കൂടുതല്‍ വിഷമിപ്പിക്കരുത്; കെ സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രൻ


ബിജെപിയുടെ വേദിയില്‍ പരോക്ഷ വിമര്‍ശനവുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും.തൃശൂരില്‍ നടന്ന പാര്‍ട്ടി പരിപാടിയിൽ പണ്ട് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഒന്നോ രണ്ടോ വനിതകളെ ബി.ജെ.പിയില്‍ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാല്‍ ഇന്ന് തെരുവില്‍ ഇറങ്ങാനും സമരം ചെയ്യാനും നിരവധി വനിതകള്‍ പാര്‍ട്ടിയിലുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എന്നാൽ, , ബിജെപിയില്‍ സുരേന്ദ്രനോ ശോഭയോ വിഷയമേയല്ലെന്നും ഒരുപാട് ആളുകളുടെ ത്യാഗം കൊണ്ട് ഉണ്ടാക്കിയ പാര്‍ട്ടിയാണ് ബിജെപിയെന്നും ശോഭ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇതിനോടകം ഒരുപാട് സമരങ്ങളില്‍ പങ്കെടുത്തയാളാണ് താനെന്നും ഒരല്‍പം വേദന സഹിച്ചിട്ടാണെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകയായി മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു.
മാത്രമല്ല, കസേര കിട്ടിയാലും ഇല്ലെങ്കിലും പ്രവര്‍ത്തിക്കുമെന്നും കൂടുതല്‍ വിഷമിപ്പിക്കരുതെന്നും ശോഭ സുരേന്ദ്രന്‍ തന്റെ സംഭാഷണത്തിൽ വ്യക്തമാക്കി.