ബിജെപിയെ പിന്തുണയ്ക്കില്ല; പുരോഗമന രാഷ്ട്രീയം തുടരും: ശരദ് പവാർ

single-img
17 July 2023

മഹാരാഷ്ട്രയിൽ എൻ സിപിഐ പിളർത്തി അജിത് പവാർ വിഭാഗം എൻഡിഎയുമായി ചേർന്നതിന് ശേഷം ബിജെപിയോടുള്ള നയം വ്യക്തമാക്കി ശരദ് പവാർ.ബിജെപിയെ തങ്ങൾ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും , പുരോഗമന രാഷ്ട്രീയ നിലപാട് തന്നെ തുടരുമെന്നും ശരദ് പവാർ ഇന്ന് പറഞ്ഞു

അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളെ വലിയ ഭീഷണിയാണ് ബിജെപി കാണുന്നത്.അത് കൊണ്ടാണ് അവയിൽ പിളർപ്പുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ രാജ്യത്തെ വിവിധ പ്രാദേശിക പാർട്ടികളിൽ പിളർപ്പുണ്ടാക്കാൻ ബിജെപി അവർക്ക് ലഭ്യമായ എല്ലാ വഴികളും ഉപയോഗിക്കുന്നു.കാരണം ഈ പാർട്ടികൾ ഉള്ളത് കൊണ്ട് വടക്കൻ സംസ്ഥാനങ്ങൾക്ക് പുറത്ത് ബിജെപിയെ വളർത്താൻ അവർ പാട് പെടുകയാണ്’ അദ്ദേഹം കൂട്ടി ചേർത്തു.

തങ്ങൾക്കൊരു ഭീഷണിയായി കണ്ടത് കൊണ്ടാണ് എൻസിപിയിലും ബിജെപി പിളർപ്പുണ്ടാക്കാൻ ശ്രമിച്ചതെന്നും ശരദ് പവാർ പറഞ്ഞു.ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുക എന്നത് എളുപ്പമല്ലെന്ന് പ്രതിപക്ഷ പാർട്ടികൾ മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.