രഹ്ന ഫാത്തിമക്കെതിരെയുള്ള മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

single-img
20 October 2022

സോഷ്യല്‍മീഡിയയില്‍ ‘ഗോമാതാ ഉലര്‍ത്ത്’ എന്ന പേരില്‍ ബീഫ് പാചകം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത പ്രശസ്ത ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. തനിക്കെതിരെ ചുമത്തപ്പെട്ട മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് തള്ളിയത്.

സമൂഹത്തിലെ മതവികാരം വ്രണപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് രഹ്നയുടെ നീക്കമെന്ന് ആരോപിച്ച് എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ രജീഷ് രാമചന്ദ്രന്‍ നല്‍കിയിലാണ് പൊലീസ് കേസെടുത്തത്. രഹ്ന നൽകിയ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് തള്ളിയത്.