മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ പ്രതികരിക്കാത്ത മലയാളി മാധ്യമങ്ങളോട് സംസാരിക്കില്ല; ബഹിഷ്‌കരണവുമായി ഗവര്‍ണര്‍

single-img
23 September 2022

സംസ്ഥാന സർക്കാരിനെതിരെ രാജ്ഭവനിൽ നടത്തിയ വാര്‍ത്താ സമ്മേളനം പൊളിഞ്ഞതിന് പിന്നാലെ മലയാളി മാധ്യമങ്ങൾക്കെതിരെ ബഹിഷ്‌കരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആത്മാഭിമാനം ഇല്ലാത്തവരോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ അദ്ദേഹം ഇന്ന് ഡൽഹിയിലെ കേരള ഹൗസില്‍ ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് ഗവര്‍ണര്‍ പ്രത്യേകം സമയം നൽകുകയും ചെയ്തു.

കേരളത്തിൽ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടോ എന്ന് പ്രത്യേകം ചോദിച്ച ശേഷമായിരുന്നു ഗവര്‍ണറുടെ ആദ്യ വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിയ വിമര്‍ശനങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ മൗനം പാലിച്ചു. മുഖ്യമന്ത്രിക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയില്ല തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് ശബ്ദം ഉയർത്തിയത്.

ആത്മാഭിമാനം ഇല്ലാത്തവരോട് പ്രതികരിക്കാനില്ലെന്നും.. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ പ്രതികരിക്കാത്ത മലയാളി മാധ്യമങ്ങളോട് ഇനി സംസാരിക്കില്ലെന്നുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. എന്നാൽ തങ്ങൾക്കെതിരെ ഉയർത്തിയ ആത്മാഭിമാനം ഇല്ലാത്തവരെന്ന ഗവര്‍ണറുടെ. പരാമര്‍ശത്തെ മാധ്യമപ്രവര്‍ത്തകരും ചോദ്യം ചെയ്തു.