വന്യജീവി കാടിറങ്ങുന്നത് ഏത് രാഷ്ട്രീയപാർട്ടിയാണ് ഭരിക്കുന്നത് എന്ന് നോക്കിയല്ല: മന്ത്രി എ കെ ശശീന്ദ്രൻ

single-img
20 February 2024

വന്യജീവി കാടിറങ്ങുന്നത് ഏത് രാഷ്ട്രീയപാർട്ടിയാണ് ഇവിടെ ഭരിക്കുന്നത് എന്ന് നോക്കിയിട്ടല്ലെന്ന് സംസ്ഥാന വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഏത് കാര്യം വരുമ്പോഴും അത് രാഷ്ട്രീയവത്ക്കരിച്ച് കാണിക്കുക എന്നത് ചിലരുടെ പൊതുസ്വഭാവമാണ്. ഇതൊരു രാഷ്ട്രീയ വിഷയമേ അല്ലെന്നും മന്ത്രി പറഞ്ഞു.

കാടിന്റെ ഉള്ളിലുള്ള ചില പ്രശ്നങ്ങളുടെ സാഹചര്യത്തിലാണ് വന്യജീവികൾ കാടിറങ്ങുന്നത്. ആ പ്രശ്നത്തെ അങ്ങനെതന്നെ കാണേണം. ഈ വിഷയത്തിൽ സമഗ്രമായ ഒരു പരിഹാരം കാണാൻ കേരള ഗവൺമെന്റിന് മാത്രം കഴിയുന്ന ഒന്നല്ല. കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കർശനമായ നിയമങ്ങൾക്കും സുപ്രീം കോടതി ഉൾപ്പെടെയുള്ള കോടതികളുടെ വിധി ന്യായങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമാണ് വനം വകുപ്പിന് പ്രവർത്തിക്കാൻ കഴിയുകയെന്നും മന്ത്രി പറഞ്ഞു.

ഓരോ സമയത്തും കാലോചിതമായ പരിഷ്‌കാരം വനം വന്യജീവി സംരക്ഷണ നിയമത്തിൽ ഉണ്ടാകേണ്ടതുണ്ട് എന്ന അഭിപ്രായം പൊതുവിൽ ഉണ്ട്. ഈ വിഷയം കേന്ദ്രത്തെ ഒന്നിലധികം തവണ അറിയിച്ചതാണ്. എന്നാൽ അതിൽ അനുകൂലമായൊരു പ്രതികരണം ഉണ്ടായില്ലയെന്നും മന്ത്രി വ്യക്തമാക്കി.