ചുഴലിക്കാറ്റ്: കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

single-img
6 June 2023

തെക്ക് കിഴക്കന്‍ അറബിക്കടലിലെ തീവ്ര ന്യുന മര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ചു മധ്യ കിഴക്കന്‍ അറബിക്കടലില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണ്‍ 6, 7 തീയതികളില്‍ കേരളതീരങ്ങളില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുണ്ട്.

കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നല്‍ / കാറ്റോട് കൂടിയ മഴക്ക് സാധ്യത. ജൂണ്‍ 6 മുതല്‍ 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.