രാഹുലിനെ മൂക്കിന്റെ അപ്പുറം കാണാത്ത കേരളത്തിലെ കോണ്‍ഗ്രസുകാര്‍ നിര്‍ബന്ധിച്ച് വയനാട് മത്സരിപ്പിച്ചതാണ്: ബിനോയ് വിശ്വം

single-img
19 June 2024

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കേരളത്തിലേക്ക് വന്നയാളാണ് രാഹുല്‍ ഗാന്ധി എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഹുലിനും പ്രിയങ്കയ്ക്കും എവിടെ വേണമെങ്കിലും മത്സരിക്കാം. അത് അവരുടെ സ്വാതന്ത്രമാണ്.

ബിജെപിക്ക് ശക്തി ഏറെയുള്ള കൂടുതലുള്ള ഇന്ത്യയില്‍ മത്സരിക്കണോ ബിജെപി ഒരിക്കലും ജയിക്കാത്ത വയനാട് തെരഞ്ഞെടുക്കണോ എന്നത് അവരുടെ സ്വാതന്ത്ര്യമാണ്. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിക്കുന്നില്ല. മൂക്കിന്റെ അപ്പുറം കാണാത്ത കേരളത്തിലെ കോണ്‍ഗ്രസുകാര്‍ നിര്‍ബന്ധിച്ച് വയനാട് മത്സരിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.