ആദ്യ ദിനം തന്നെ ബ്ലോക്ക് ബസ്റ്റർ ആകാൻ ആഗ്രഹിക്കുന്നു; ‘ഗില്ലി’ റീ റിലീസിൽ തൃഷ

single-img
20 April 2024

തമിഴ് നടൻ വിജയ്‌യുടെ സിനിമാ കരിയറിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊനായ ‘ഗില്ലി’ ഇപ്പോൾ റീ റിലീസ് ചെയ്തിരിക്കുകയാണ്. തമിഴ്‌നാട്ടിൽ ഇതിനോടകം അഡ്വാൻസ് ബുക്കിങ്ങിലൂടെ ഒരു കോടിയോളം രൂപ നേടിയ സിനിമ കേരളത്തിലെത്തുന്നതും റെക്കോർഡ് സ്‌ക്രീനുകളിലാണ്.

ഇപ്പോഴിതാ ഗില്ലി ആദ്യ ദിനം തന്നെ ബ്ലോക്ക് ബസ്റ്റർ ആകാൻ ആഗ്രഹിക്കുന്നു വെന്നാണ് chithrathile നായിക തൃഷ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ഈ സിനിമയിലെ വിജയ് തൃഷ ഫോട്ടോകളും തിയേറ്ററിൽ ആരാധകരുടെ ആവേശവും തൃഷ പങ്കുവെച്ചിട്ടുണ്ട്.

ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ തൃഷ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചിത്രത്തെ വീണ്ടും ഇരുകയ്യും നീട്ടി സ്വീകരിച്ചതിന് ആരാധകരോട് നന്ദിയും അറിയിച്ചിട്ടുണ്ട്.

ധനലക്ഷ്മി എന്ന് പേരുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ തൃഷ അവതരിപ്പിച്ചത്. നീണ്ട 20 വർഷങ്ങൾക്കു ശേഷമാണ് ചിത്രം വീണ്ടും റീ റിലീസിനെത്തുന്നത്. കേരളത്തിലെ മുഴുവൻ ജില്ലകളിലും റീ റിലീസ് ചെയ്യുന്ന ഒരു തമിഴ് ചിത്രം ഒരു പക്ഷെ ഗില്ലിയായിരിക്കും. 2004 ഏപ്രില്‍ 16നായിരുന്നു ഗില്ലിയുടെ ആദ്യ റിലീസ്. 200 ദിവസത്തിലധികമാണ് ഗില്ലി അപ്പോൾ പ്രദര്‍ശനം നടത്തിയത്.