നാറ്റോ അംഗരാജ്യങ്ങളുടെ സമാധാനം കെടുത്തി വാഗ്നർ ഗ്രൂപ്പ്

single-img
28 June 2023

റഷ്യയിൽ നിന്നുള്ള വാഗ്നർ ഗ്രൂപ്പ് എന്ന സ്വകാര്യ കൂലിപട്ടാളത്തിന്റെ ബെലറൂസിലേക്കുള്ള മാറ്റം നാറ്റോയുടെ കിഴക്കൻ യൂറോപ്യൻ അംഗങ്ങൾക്ക് അസ്ഥിരതയുണ്ടാക്കുമെന്ന് രാഷ്ട്രനേതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പക്ഷെ ഇത്തരത്തിലുള്ള , ഏത് ഭീഷണിയെയും പ്രതിരോധിക്കാൻ പാശ്ചാത്യ സൈനിക സഖ്യം തയാറാണെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.

റഷ്യയുടെ അയാൾ രാജ്യമായ ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വാഗ്നർ തലവൻ യെവ്ജെനി പ്രിഗോഷിൻ ചൊവ്വാഴ്ച ബെലാറസിൽ എത്തിയിരുന്നു. സായുധ അട്ടിമറി ഭീഷണിയുമായി റഷ്യയെ 24 മണിക്കൂർ മുൾമുനയിൽ നിർത്തിയ ശേഷമാണ് വാഗ്നർ കൂലിപ്പട പിൻമാറിയത്. ഗ്രൂപ്പ് ഒടുവിൽ ബെലാറൂസ് പ്രസിഡന്റിന്റെ ഇടപെടലിൽ പുടിൻ ഭരണകൂടവുമായി ഒത്തുതീർപ്പിലെത്തുകയായിരുന്നു.

അതേസമയം, വാഗ്നർ ഗ്രൂപ്പിന്റെ ബെലാറൂസിലെ സാന്നിധ്യം നാറ്റോ അംഗരാജ്യങ്ങളുടെ സമാധാനം കെടുത്തിയിട്ടുണ്ട്. “വാഗ്നർ അതിന്റെ സീരിയൽ കില്ലർമാരെ ബെലാറൂസിൽ വിന്യസിച്ചാൽ, എല്ലാ അയൽ രാജ്യങ്ങളും വലിയ അപകടത്തെ അഭിമുഖീകരിക്കും,” ലിത്വാനിയൻ പ്രസിഡന്റ് ഗിറ്റാനസ് നൗസെദ ഹേഗിൽ പറഞ്ഞു.

അടുത്തമാസം 11-12 തീയതികളിൽ ലിത്വാനിയയിലെ വിൽനിയസിൽ നടക്കുന്ന 31 അംഗങ്ങളുടെ ഉച്ചകോടിയിൽ വാഗ്നർ കൂലിപ്പടയാളികൾ നാറ്റോയ്ക്ക് ഉയർത്തുന്ന ഭീഷണി അജണ്ടയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പോളിഷ് പ്രസിഡന്റ് ആൻഡ്രെജ് ഡൂഡ പറഞ്ഞു. വാ​ഗ്ന​ർ ഗ്രൂപ്പിൽ അംഗങ്ങളായ കൂ​ലി​പ്പ​ട്ടാ​ള​ത്തെ ബെ​ല​റൂ​സ് സൈന്യത്തിൽ ചേ​ർ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പ്ര​തി​രോ​ധ മ​ന്ത്രി വി​ക്ട​ർ ഖ്രെ​ന്നി​ക്കോ​വ് പ്ര​സി​ഡ​ന്റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.