ഗുജറാത്തില്‍ ബി ജെ പിയുടെ വന്‍വിജയത്തിന് കളമൊരുക്കിയ വിനീതവിധേയൻ; കെജ്‌രിവാളിനെതിരെ പരിഹാസവുമായി വിഎം സുധീരൻ

single-img
8 December 2022

നിയയമസഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ബി ജെ പിയുടെ വമ്പൻ ജയത്തിൽ എ എ പിയെയും ദില്ലി മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് വി എം സുധീരൻ രംഗത്ത്. ഗുജറാത്തില്‍ ബി ജെ പിയുടെ വന്‍വിജയത്തിന് കളമൊരുക്കിയ വിനീതവിധേയനെന്നാണ് കെജ്രിവാളിനെ സുധീരൻ വിശേഷിപ്പിച്ചത്.

കഴിഞ്ഞ ദിവസത്തെ സർവകക്ഷി യോഗത്തിൽ പങ്കെടുത്തപ്പോഴുള്ള കെജ്രിവാളിന്‍റെ തലയിൽ മോദി കൈവച്ച് അനുഗ്രഹിക്കുന്ന ചിത്രവും ഇതിനൊപ്പം മുൻ കെ പി സി സി അധ്യക്ഷൻ പങ്കുവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ബി ജെ പി ചരിത്ര വിജയമാണ് സ്വന്തമാക്കിയത്.

അവസാനം ലഭിക്കുന്ന ഫലം അനുസരിച്ച് ആകെയുള്ള 182 സീറ്റിൽ 157 സീറ്റിലും ബി ജെ പി ഇപ്പോൾ വിജയിക്കുകയോ മുന്നിട്ട് നിൽക്കുകയോ ചെയ്യുന്നുണ്ട്. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് നിലംപരിശായി. കോൺഗ്രസിന് വെറും 18 സീറ്റിലാണ് ജയിക്കുകയോ ഇപ്പോൾ മുന്നിട്ട് നിൽക്കുകയോ ചെയ്യുന്നത്. സംസ്ഥാനത്ത് കന്നി പോരിനിറങ്ങിയ ആം ആദ്മി പാർട്ടി സാന്നിധ്യമറിയിച്ചു എന്നതാണ് ഇത്തവണത്തെ സവിശേഷത.