വ്ലാദിമിര്‍ പുടിനെ വധിക്കാന്‍ ലക്ഷ്യമിട്ട് ക്രെംലിനിലില്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന റഷ്യന്‍ ആരോപണം നിഷേധിച്ച്‌ വൊളാഡിമിര്‍ സെലന്‍സ്കി

single-img
4 May 2023

കൈവ് : പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനെ വധിക്കാന്‍ ലക്ഷ്യമിട്ട് ക്രെംലിനിലില്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന റഷ്യന്‍ ആരോപണം നിഷേധിച്ച്‌ യുക്രൈന്‍ പ്രസിഡന്‍റ് വൊളാഡിമിര്‍ സെലന്‍സ്കി.

പുടിനെയോ ക്രെംലിനെയോ ആക്രമിച്ചിട്ടില്ലെന്നും യുക്രൈനിലെ നഗരങ്ങളും ഗ്രാമങ്ങളും സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സെലന്‍സ്കി പറഞ്ഞു. ആവശ്യമെന്ന് തോന്നുന്ന പക്ഷം എപ്പോള്‍ വേണമെങ്കിലും തിരിച്ചടി നല്‍കുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. ഇന്നലെ രാത്രിയാണ് പുടിന്‍റെ ഔദ്യോഗിക വസതിക്ക് മുകളില്‍ പ്രത്യക്ഷപ്പെട്ട രണ്ട് ഡ്രോണുകള്‍ റഷ്യ തകര്‍ത്തത്. പുടിനെ വധിക്കാനായിരുന്നു യുക്രൈന്‍ ശ്രമം എന്നാണ് റഷ്യന്‍ ആരോപണം. എപ്പോള്‍ വേണമെങ്കിലും തിരിച്ചടിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.