വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോം ആയ സൂമില്‍ 1300 ജീവനക്കാര്‍ക്ക് പിന്നാലെ കമ്ബനി പ്രസിഡന്റിനെത്തന്നെ പിരിച്ചുവിട്ടു


വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോം ആയ സൂമില്‍ പിരിച്ചുവിടല്‍ തുടരുന്നു. ഇത്തവണ കമ്ബനി പിരിച്ചു വിട്ടത് പ്രസിഡന്റിനെയാണ്.
കഴിഞ്ഞ മാസം 1300 ജീവനക്കാരെ പിരിച്ചു വിട്ടതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രസിഡന്റ് ഗ്രെഗ് ടോംപിനെ പിരിച്ചുവിട്ടതെ്നന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്താണ് കാരണം എന്ന് വ്യക്തമാക്കാതെയായിരുന്നു പിരിച്ചുവിടല്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യവസായിയും മുന്‍ ഗൂഗിള്‍ ജീവനക്കാരനുമായ ഗ്രെഗ് 2022 ജൂണിലാണ് സൂമില്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. എന്നാല്‍ ഗ്രെഗിന് പകരക്കാരനെ ഇതുവരെ കമ്ബനി കണ്ടെത്തിയിട്ടില്ല.
2011-ലാണ് സൂം കമ്ബനി രൂപീകരിക്കുന്നത്. കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ഏറെ ആശ്രയിച്ചിരുന്ന ഒരു പ്ലാറ്റ് ഫോം കൂടിയായിരുന്നു സൂം. എന്നാല്‍ മഹാമാരിക്ക് പിന്നാലെ വന്‍ തോതില്‍ പിരിച്ചു വിടല്‍ കമ്ബനിയില്‍ നടന്നു വരികയായിരുന്നു. ഫെബ്രുവരിയില്‍ കമ്ബനിയുടെ 15 ശതമാനം ആളുകള്‍, 1300 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.