വിഡി സതീശന് പഞ്ചസാര കൊണ്ട് തുലാഭാരം; നേര്‍ന്നത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍

single-img
20 May 2024

സംസ്ഥാന പ്രതിപക്ഷ നേതാവ് വിഡി സതീശന് 75 കിലോ പഞ്ചസാര കൊണ്ട് നെല്ലുവായ് ധന്വന്തരീ ക്ഷേത്രത്തില്‍ തുലാഭാരം. കഴിഞ്ഞ ലോക്സഭ നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിപാട് നേര്‍ന്നത്. 75 കിലോ പഞ്ചസാരകൊണ്ട് പുറപ്പള്ളി കാവ് ഭവതി ക്ഷേത്രത്തിലാണ് തുലാഭാരം നടന്നത്.

പിന്നാലെ ക്ഷേത്രം തന്ത്രിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് പ്രസാദം സ്വീകരിച്ചു. ഏകദേശം ഒരു മണിക്കൂര്‍ പൂജാ കര്‍മ്മങ്ങള്‍ക്കായി ക്ഷേത്രത്തില്‍ ചിലവഴിച്ച അദ്ദേഹം ക്ഷേത്രത്തില്‍ നിന്ന് പ്രഭാതഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.

നേരത്തെ ഗുരുവായൂര്‍ ക്ഷേത്രത്തിലും സതീശന്‍ തുലാഭാരം നടത്തിയിരുന്നു. ആ സമയം വെണ്ണ , കദളി പഴം , പഞ്ചസാര എന്നിവ കൊണ്ട് ഒന്നിച്ചാണ് തുലാഭാരം നടത്തിയത്.