കർണാടകയിൽ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലും ആലപിച്ചത് പൂർണ വന്ദേ മാതരം

കർണാടകയിലെ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലും വന്ദേ മാതരം പൂർണമായും ആലപിച്ചു. കോൺഗ്രസ് ദേശിയ നയത്തിന് ഭിന്നമായാണ് പൂർണ വന്ദേമാതരം ആലപിച്ചത്. കേരളത്തിൽ സതീശൻ സർക്കാർ അധികാരമേറ്റപ്പോഴും വന്ദേ മാതരം മുഴുവൻ ആലപിച്ചിരുന്നു.
പൂർണ വന്ദേമാതരം ആണ് ചെല്ലുന്നത് എന്ന് നേരത്തെ അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം. കർണാടകയിൽ കൂടി പൂർണ വന്ദേ മാതരം ചൊല്ലിയതോടെ കോൺഗ്രസ് സംഘപരിവാർ പാതയിലെന്ന് വ്യക്തം ആയിരിക്കുകയാണ്.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ ഉൾപ്പെടെ പത്തോളം മന്ത്രിമാരുടെ ആദ്യ സംഘം ഉൾപ്പെടെ ആണ് ഇന്ന് കർണാടകയിൽ സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കൊപ്പം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചടങ്ങിൽ പങ്കെടുത്തു.
ശിവകുമാറിന് പുറമെ 12 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് രണ്ട് പേര് മലയാളികൾ ആണ്. കേരളത്തിൽ വന്ദേ മാതരം മുഴുവനായി ആലപിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചതിനു പിന്നാലെയാണ് കർണാടകയിലെയും നടപടി.
രണ്ട് ഈരടികൾക്ക് പുറമെ ‘ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം’ എന്ന് വരെയുള്ള ഭാഗങ്ങൾ ആണ് സത്യപ്രതിജ്ഞാ ചടങ്ങിൽ ആലപിച്ചത്. കോൺഗ്രസിൻ്റെ തന്നെ ദേശീയതലത്തിലെ നിലപാടിന് ഘടക വിരുദ്ധമായാണ് കേരളത്തിലും, കർണാടകയിലും വന്ദേ മാതരം മുഴുവനായി ആലപിച്ചത്.


