ഇ ബുൾജെറ്റ് സഹോദരന്മാരുടെ കഥയുമായി ‘വാൻ 777’; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ കാണാം

single-img
9 November 2022

വനത്തിൽ രൂപമാറ്റം വരുത്തി നിയമലംഘനം നടത്തിയ യൂട്യൂബർമാരായ ഇ ബുൾജെറ്റ് സഹോദരന്മാർ എബിൻ, ലിബിൻ എന്നിവരുടെ കഥ പറയുന്ന ‘വാൻ 777’ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സോഷ്യൽ മീഡിയയായ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി ഔദ്യോഗിക അക്കൗണ്ടുകളിലൂടെയാണ്‌ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

റമീസ് നന്തി സംവിധാനം ചെയ്യുന്നു. ഓമ്‌നി വാനിലെ ലൈഫിലൂടെയാണ് കണ്ണൂർ ജില്ലയിലെ ഇരിട്ടി സ്വദേശികളായ സഹോദരങ്ങൾ യൂട്യൂബിൽ പ്രശസ്തരായത്. നിയമവിരുദ്ധമായി സ്റ്റിക്കർ വർക്കുകൾ നടത്തിയതും മോഡിഫിക്കേഷൻ നടത്തിയകാരണം വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. തുടർന്ന് ഇവർ കണ്ണൂർ എംവിഡി ഓഫീസിലെത്തിയപ്പോൾ സംഘർഷമുണ്ടാകുകയും സംഭവം കേസായി മാറുകയും ചെയ്തിരുന്നു.

https://www.facebook.com/ebulljet/photos/a.137203877679079/1044378316961626/?type=3