ഉത്തർപ്രദേശ് ഇന്ത്യയുടെ വളർച്ചയുടെ എഞ്ചിൻ: യോഗി ആദിത്യനാഥ്

single-img
5 February 2023

ഉത്തർപ്രദേശ് ഇന്ത്യയുടെ വളർച്ചയുടെ എഞ്ചിനായി മാറുകയാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ വർഷം ഉത്തർപ്രദേശിൽ നടക്കാൻപോകുന്ന ആഗോള നിക്ഷേപക ഉച്ചകോടി ക്കു മുന്നോടിയായി മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് യു.പി മുഖ്യമന്ത്രിയുടെ അവകാശവാദം.

ആറു വർഷം കൊണ്ട് ഉത്തർപ്രദേശിന്‍റെ വളർച്ചയും ആളോഹരി വരുമാനവും ഇരട്ടിയായി. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശ് അതിന്റെ വികസന യാത്ര തുടരുകയാണെന്ന്. കോവിഡ് പ്രതിസന്ധിയിലും ഉത്തർപ്രദേശിന്‍റെ വളർച്ച ശക്തമായിരുന്നു. ഈ വർഷം ഉത്തർപ്രദേശിൽ നടക്കാൻപോകുന്ന ആഗോള നിക്ഷേപക ഉച്ചകോടി ചരിത്രസംഭവമായി മാറും. ഇന്ത്യയെ അഞ്ച് ട്രില്യൻ ഡോളർ സമ്പദ് വ്യവസ്ഥയെന്ന ചരിത്ര നേട്ടത്തിലേക്കെത്തിക്കുന്നതിൽ ഉത്തർപ്രദേശിന് നിർണായക പങ്ക് വഹിക്കാനാകും- യോഗി ആദിത്യനാഥ് പറഞ്ഞു.

ഉത്തർപ്രദേശിന്റെ വളർച്ചാ നിരക്ക് 13 മുതൽ 14 ശതമാനം വരെയാണെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. ഒരു ട്രില്യൻ ഡോളർ സമ്പദ് വ്യവസ്ഥയിലേക്ക് വളരുന്ന ആദ്യ സംസ്ഥാനമാകുകയാണ് ഉത്തർപ്രദേശിന്‍റെ ലക്ഷ്യമെന്നും അടുത്ത മാസത്തെ ആഗോള നിക്ഷേപക ഉച്ചകോടിക്ക് മുന്നോടിയായി, സംസ്ഥാനം കണ്ടെത്തിയ 25 മേഖലകളിലേക്കും നിക്ഷേപകരെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു