കെഎന്‍ ബാലഗോപാലുമായി കൂടിക്കാഴ്ച നടത്തി യുപി ധന മന്ത്രി

single-img
21 August 2023

യുപി ധനകാര്യ വകുപ്പ് മന്ത്രി സുരേഷ് കുമാര്‍ ഖന്നയും സംസ്ഥാന മന്ത്രി കെഎന്‍ ബാലഗോപാലും തമ്മില്‍ കൂടിക്കാഴ്ച നടന്നു. മന്ത്രി കെഎന്‍ ബാലഗോപാലിന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ച് സുരേഷ് കുമാറുമായി ചര്‍ച്ച നടത്തിയെന്ന് ബാലഗോപാല്‍ അറിയിച്ചു.

അതേസമയം, കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കാൻ ധനവകുപ്പിന്റെ നിർദ്ദേശം ഉണ്ടായി . സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും അർധ സർക്കാർ സ്ഥാപനങ്ങളും ചെലവ് ചുരുക്കണമെന്നാണ് ധനവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

സെമിനാറുകൾ, ശിൽപ്പശാലകൾ, പരിശീലന പരിപാടികൾ എന്നിവയ്ക്ക് പഞ്ച നക്ഷത്ര ഹോട്ടലുകൾ വേണ്ടെന്നും പകരം വകുപ്പിലെ മറ്റ് സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിർദ്ദേശം ലംഘിച്ചാൽ ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്ന് പലിശ സഹിതം പണം തിരികെ പിടിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.