യുപി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ നാളെ അയോധ്യ രാമക്ഷേത്രം സന്ദർശിക്കും

single-img
14 January 2024

യുപിയിലെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ നാളെ അയോധ്യ രാമക്ഷേത്രം സന്ദർശിക്കും. പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും ജനുവരി 22 ന് നടക്കുന്ന പ്രതിഷ്ഠ ചടങ്ങിനുള്ള ക്ഷണം നിരസിച്ചിരുന്നു. പക്ഷെ നേരത്തെ പ്രഖ്യാപിച്ചിരുന്ന സന്ദർശന പരിപാടിയിൽ മാറ്റമൊന്നും വരുത്താൻ യുപിയിലെ ഒരു വിഭാഗം നേതാക്കൾ തയ്യാറായിരുന്നില്ല.

അതേസമയം ക്ഷേത്രം സന്ദർശിക്കുന്ന യുപി കോൺഗ്രസ് പ്രതിനിധി സംഘത്തിൽ സംസ്ഥാന പാർട്ടി അധ്യക്ഷൻ അജയ് റായ്, പാർട്ടിയുടെ യുപി ചുമതലയുള്ള അവിനാഷ് പാണ്ഡെ, രാജ്യസഭാ എംപി പ്രമോദ് തിവാരി തുടങ്ങിയവർ ഉണ്ടാകും.

ആദ്യം മുതൽ തന്നെ രാമക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തന്നെ പല അഭിപ്രായങ്ങളും ഉണ്ടായിരുന്നു . പലരും പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചപ്പോൾ ശശി തരൂർ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്നതിൽ തെറ്റില്ല എന്ന അഭിപ്രായമാണ് ഉയർത്തിയത്. ഇത് വലിയ വിവാദമായിരുന്നു.