കാത്തിരിക്കാന്‍ വയ്യ; ഇന്ത്യയുടെ പേര് ഭാരത് എന്നാക്കുന്നതിൽ പിന്തുണയുമായി ഉണ്ണി മുകുന്ദന്‍

single-img
5 September 2023

ബോളിവുഡിൽ നിന്നും അമിതാഭ് ബച്ചൻ ഉൾപ്പെടെ ധാരാളം പേരാണ് ഇന്ത്യ എന്നത് മാറ്റി രാജ്യത്തിന്റെ പേര് ഭാരതം എന്ന് മാത്രമാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഈ കൂട്ടത്തിൽ മലയാള സിനിമയിൽ നിന്നും പേരു മാറ്റുന്നതിൽ പിന്തുണ അറിയിച്ചുകൊണ്ട് നടൻ ഉണ്ണി മുകുന്ദന്നും വന്നിരിക്കുകയാണ്.

ഉണ്ണി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യം എന്റെ ഭാരതം എന്നർത്ഥം വരുന്ന ‘മേരാ ഭാരത്’ എന്ന കുറിപ്പാണ് പങ്കുവച്ചത്. അതിനു ശേഷം ഇന്ത്യയുടെ പേര് ഭാരതം എന്നാക്കിയേക്കാം എന്നുള്ള വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും പങ്കുവച്ചുകൊണ്ട് ‘കാത്തിരിക്കാന്‍ വയ്യ!’ എന്നെഴുതിയ ഒരു പോസ്റ്റും ഉണ്ണി പങ്കുവച്ചിട്ടുണ്ട്.