ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് അഭിമാന നിമിഷം; പാർലമെന്റ് ഉദ്ഘാടനത്തിൽ ഉണ്ണി മുകുന്ദൻ

single-img
28 May 2023

പ്രധാനമന്ത്രി രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിന്റെ ഫോട്ടോ പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദന്‍. ‘ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് അഭിമാന നിമിഷം’ എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ ചിത്രങ്ങള്‍ പങ്കുവെച്ചത്.

പ്രധാനമന്ത്രി മോഡി പൂജ നടത്തുന്ന ചിത്രവും ചെങ്കോല്‍ സ്ഥാപിക്കുന്ന ചിത്രവും ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഗണപതിഹോമത്തോടെയാണ് രാവിലെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. തമിഴ്നാട്ടിലെ സന്യാസിമാര്‍ ചേര്‍ന്നാണ് ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറിയത്.

https://www.facebook.com/photo?fbid=794372592056938&set=a.258497942311075