ജാതിയിലൂടെ വോട്ടര്‍മാരെ ആകര്‍ഷിക്കുക ലക്‌ഷ്യം; കേന്ദ്രസഹമന്ത്രി ശോഭ കരന്ദ്‌ലജെ പേര് മാറ്റുന്നു

single-img
30 September 2022

ജാതിയിലൂടെ വോട്ടര്‍മാരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ദ്‌ലജെ തന്റെ പേര് മാറ്റുന്നു. ഇപ്പോൾ കൂടെയുള്ള കരന്ദ്‌ലജെ എന്ന കുടുംബപ്പേര് മാറ്റി പിതാവ് മോനപ്പ ഗൗഡയുടെ പേര് ചേര്‍ക്കാന്‍ ആണ് തീരുമാനം.

കർണാടകയിലെ വൊക്കലിഗ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ലക്ഷ്യം വച്ചാണ് നീക്കം എന്നാണു വിലയിരുത്തപ്പെടുന്നത് . ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ ഡികെ ശിവകുമാറിനും, ജെഡിഎസിനും ഏറെ സ്വാധീനമുള്ള ഓള്‍സ് മൈസൂര്‍ മേഖലയില്‍ ബിജെപിക്ക് ചുവടുറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കൂടിയാണ് പേരുമാറ്റം.

മാത്രമല്ല നളിന്‍കുമാര്‍ കട്ടീലിനെ മാറ്റി ശോഭയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷയാക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇപ്പോൾ സ്ഥാനം വഹിക്കുന്ന നളിന്‍ കുമാര്‍ കട്ടീലിന്റെ കാലാവധി അവസാനിച്ചെങ്കിലും കാലാവധി നീട്ടി നല്‍കുയാണ് ചെയ്തത്.