വീർ സവർക്കറുടെ ‘അഖണ്ഡ് ഭാരത്’ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മോദിക്ക് ധൈര്യമുണ്ടോ? വെല്ലുവിളിച്ചു ഉദ്ധവ് താക്കറെ

single-img
3 April 2023

ഹിന്ദുത്വ സൈദ്ധാന്തികൻ വി ഡി സവർക്കറിന്റെ അഖണ്ഡ ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വെല്ലുവിളിച്ചു ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ. ഔറംഗബാദിലെ ഛത്രപതി സംഭാജി നഗറിൽ മഹാ വികാസ് അഘാഡിയുടെ (എം‌വി‌എ) ആദ്യ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് മോദിയെ വെല്ലുവിളിച്ചത്.

സവർക്കർ കഠിന തടവും കഷ്ടപ്പാടുകളും അനുഭവിച്ചത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്, അല്ലാതെ മോദിയെ പ്രധാനമന്ത്രിയാക്കാനല്ല. സവർക്കറുടെ ‘അഖണ്ഡ ഭാരതം’ എന്ന സ്വപ്നം നിങ്ങൾ നിറവേറ്റുമോ?” താക്കറെ ചോദിച്ചു.

“ഭാരതീയ ജനതാ പാർട്ടി എന്ന് വിളിക്കുന്നത് ഇന്ത്യയിലെ ജനങ്ങൾക്ക് അപമാനമാണ്. അവർ പ്രതിപക്ഷ നേതാക്കളെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ആക്രമിക്കുകയും അവരെ ഭീഷണിപ്പെടുത്തി ബിജെപിയിൽ ചേർക്കുകയും ചെയ്യുന്നു. അതിനാൽ അഴിമതിക്കാരായ നേതാക്കളെല്ലാം ഇപ്പോൾ ബിജെപിയിലാണ്,” മുൻ മുഖ്യമന്ത്രികൂടിയായ ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ ബിരുദത്തിന്റെ വിശദാംശങ്ങൾ തേടിയതിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തി വിഷയത്തിലും മോദിയെ പരിഹസിച്ചു ഉദ്ധവ് താക്കറെ രംഗത്ത് വന്നു.

ഏത് കോളേജും അവരുടെ വിദ്യാർത്ഥികളിൽ ഒരാൾ രാജ്യത്തിന്റെ പ്രധാനമന്ത്രിയായാൽ അഭിമാനിക്കും. ഞാൻ മുഖ്യമന്ത്രിയായപ്പോൾ എൻസിപിയുടെ ജയന്ത് പാട്ടീൽ എന്റെ സർക്കാരിൽ മന്ത്രിയായപ്പോൾ, ഞങ്ങൾ രണ്ടുപേരെയും ഞങ്ങളുടെ അൽമ മേറ്റർ ബൽമോഹൻ വിദ്യാമന്ദിർ ആദരിച്ചു. ഇത് സ്ഥാപനത്തിന് അഭിമാനകരമായ നിമിഷമാണെന്ന് അവർക്ക് തോന്നി,” അദ്ദേഹം പറഞ്ഞു.