“മകന് 18 തികഞ്ഞു” സുഹൃത്തിനൊപ്പമുള്ള മകന്റെ ചിത്രം പ്രചരിക്കുന്നതിൽ പ്രതികരിച്ച് ഉദയനിധി സ്റ്റാലിൻ

single-img
13 March 2023

ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻപനിധിയുടെയും സുഹൃത്തിന്റെയും ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിൽ വൈറലായതിനു പിന്നാലെ ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ച് മന്ത്രി ഉദയനിധി സ്റ്റാലിൻ.

മകന് 18 വയസ്സ് തികഞ്ഞു. അത് മകന്‍റെ വ്യക്തിപരമായ കാര്യമാണ്. ഒരാളുടെ വ്യക്തപരമായ കാര്യങ്ങളിൽ ഇടപെടുന്നതിൽ പരിധിയുണ്ട്. തനിക്കും ഭാര്യയ്ക്കും മകനുമിടയിൽ സംസാരിക്കുന്ന കാര്യങ്ങൾ പൊതുസ്ഥലത്ത് പറയാനാകില്ല. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കൂ- എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ മറുപടി.

നിരവധി പേരാണ് ഉദയനിധിയുടെ മറുപടിയെ പ്രശംസിച്ച് രം​ഗത്ത് എത്തിയത്. ജനുവരിയിലാണ് ഇൻപനിധിയുടേയും പെൺസുഹൃത്തിന്റെയും ചിത്രങ്ങൾ പുറത്തുവന്നത്. ഇത് വൈറലാകുകയും വിവാദങ്ങൾ ഉയരുകയും ചെയ്തതോടെ മകനെ പിന്തുണച്ചുകൊണ്ട് ഉദയനിധിയുടെ ഭാര്യ കിരുതികയും രംഗത്തെത്തി. സ്നേഹിക്കാനും അത് പ്രകടിപ്പിക്കാനും മടിക്കേണ്ടതില്ല എന്നാണ് കിരുതിക ഉദയനിധി ട്വീറ്റ് ചെയ്തത്.