ഗവർണറെ ഓണാഘോഷത്തിന് ക്ഷണിക്കാൻ രണ്ട് മന്ത്രിമാർ രാജ്ഭവനിലെത്തി ; ഓണക്കോടിയും സമ്മാനിച്ചു

single-img
18 August 2023

കേരളാ സർക്കാരിന്റെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു സർക്കാരിന്റെ ക്ഷണം. അതിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിട്ടെത്തി ക്ഷണിച്ചത് മന്ത്രിമാരായ വി ശിവൻകുട്ടിയും മുഹമ്മദ് റിയാസും.

ഗവർണറെ ഓണാഘോഷ പരിപാടികൾക്കു ക്ഷണിച്ച കാര്യം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചു. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടിയിൽ ഗവർണറെ ക്ഷണിക്കാത്തത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.

കഴിഞ്ഞ തവണത്തെ ഓണം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ആദിവാസി കോളനിയിലാണു ഗവർണർ ആഘോഷിച്ചത്. അടുത്തദിവസം ഡൽഹിക്കു തിരിക്കുന്ന ഗവർണർ ഓണത്തിനു മുൻപു കേരളത്തിൽ മടങ്ങിയെത്തും.