റിലീസ് ചെയ്ത് രണ്ട് ദിവസം; വാലിബൻ നേടിയത് 16.80 കോടി രൂപ

single-img
27 January 2024

സമ്മിശ്ര പ്രതികരണവുമായി ബോക്‌സ് ഓഫീസില്‍ മുന്നോട്ടുപോകുകയാണ് മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍. സാച്‌നികിന്റെ കണക്കുകൾ പ്രകാരം ഈ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം റിലീസ് ചെയ്ത് രണ്ട് ദിവസം പൂര്‍ത്തിയായപ്പോള്‍ ആകെ നേടിയത് 16.80 കോടി രൂപയാണ്. അതിൽ ഇന്ത്യയില്‍ നിന്നും മാത്രം ആദ്യ ദിവസം 5.65 കോടി രൂപ നേടി.

സിനിമയ്ക്ക് ഇതുവരെ ആകെ ലഭിച്ച 16.80 കോടിയില്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ചത് 8.05 കോടി രൂപയാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് ആകെ ലഭിച്ചത് 7.50 കോടി രൂപയാണ്. രണ്ടാം ദിവസം ഇന്ത്യയില്‍ നിന്ന് ലഭിച്ചത് 2.4 കോടി രൂപയാണ്. അയൽ സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്ന് 14 ലക്ഷവും കര്‍ണാടകയില്‍ നിന്ന് 35 ലക്ഷവുമാണ് സിനിമ ആദ്യ ദിനത്തില്‍ നേടിയത്.

മറ്റുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി 35 ലക്ഷം രൂപയും വാലിബന്‍ നേടി. രാവിലെ 6.30 യോടെയാണ് സിനിമ പ്രദര്‍ശനം ആരംഭിച്ചത്. കേരളത്തില്‍ 59.81 ശതമാനം ഒക്യൂപന്‍സിയാണ് സിനിമയ്ക്ക് ലഭിച്ചത്. മുന്നോട്ടുള്ള അവധി ദിനവും വാരാന്ത്യവുമായതിനാല്‍ അടുത്ത ദിവസങ്ങളില്‍ സിനിമയുടെ കളക്ഷന് അത് ഗുണം ചെയ്യുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.