അമിതമായി കഞ്ഞി വെള്ളം കുടിച്ച്‌ പയ്യന്നൂരിൽ രണ്ട് പശുക്കള്‍ ചത്തു

single-img
31 January 2023

കണ്ണൂര്‍: അമിതമായി കഞ്ഞി വെള്ളം കുടിച്ച്‌ രണ്ട് പശുക്കള്‍ ചത്തു. പയ്യന്നൂരിലാണ് സംഭവം.

മഠത്തുംപടി ക്ഷേത്ര പരിസരത്തെ ക്ഷീര കര്‍ഷകന്‍ അനില്‍ കുമാറിന്റെ രണ്ട് പശുക്കളാണ് ചത്തത്.

അമിതമായി ചോറും കഞ്ഞി വെള്ളവും നല്‍കിയതാണ് മരണ കാരണമെന്ന് ഗവ. മൃഗാശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. കര്‍ഷകന്റെ ബാക്കി 13 പശുക്കള്‍ സുഖം പ്രാപിച്ചുവരുന്നതായും അധികൃ‍തര്‍ വ്യക്തമാക്കി.

ക്ഷേത്രോത്സവത്തില്‍ അന്നദാനത്തിന് വേണ്ടി തയാറാക്കിയ ചോറും കഞ്ഞിവെള്ളവും വലിയ അളവില്‍ പശുക്കള്‍ക്കു കൊടുത്തതായി അനില്‍ പറഞ്ഞു. ഞായറാഴ്ച ഉച്ച മുതല്‍ തന്നെ പശുക്കള്‍ അവശതയിലായി.

മൃഗാശുപത്രിയിലെ ഡോക്ടര്‍മാരെത്തി ചികിത്സ തുടങ്ങിയെങ്കിലും രണ്ട് പശുക്കളെ രക്ഷിക്കാനായില്ല. ഒരെണ്ണം രണ്ട് മാസം ഗര്‍ഭിണിയായിരുന്നു.