ബോധമുള്ള ആളിന്റെ കൈയിലാണ് ട്വിറ്റര്‍ എത്തിയത്; മസ്കിന്റെ ഏറ്റെടുക്കലിനെ അഭിനന്ദച്ച് ട്രംപിന്റെ പ്രതികരണം

single-img
29 October 2022

വാഷിങ്ടണ്‍: ടെസ്‍ല ചെയര്‍മാന്‍ ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതില്‍ പ്രതികരണവുമായി യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

മസ്കിന്റെ ഏറ്റെടുക്കലിനെ അഭിനന്ദിച്ചായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍, ട്വിറ്ററില്‍ വീണ്ടുമെത്തുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.

സുബോധമുള്ള ആളിന്റെ കൈയിലാണ് ട്വിറ്റര്‍ ഇപ്പോള്‍ ഉള്ളത് എന്നുള്ളതില്‍ സന്തോഷിക്കുന്നു. നമ്മുടെ രാജ്യത്തെ വെറുക്കുന്ന തീവ്ര ഇടതുപക്ഷ ഭ്രാന്തന്‍മാര്‍ ഇനി ട്വിറ്ററിന്റെ തലപ്പത്തുണ്ടാവില്ലെന്നും ട്രംപ് പറഞ്ഞു. സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ കഴിഞ്ഞ ദിവസമാണ് ടെസ്‍ല ചെയര്‍മാന്‍ ഇലോണ്‍ മസ്ക് ട്വിറ്ററിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്. ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ സി.ഇ.ഒ പരാഗ് അഗ്രവാളിനേയും ലീഗല്‍ തലവന്‍ വിജയ ഗാഡ, ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗല്‍ എന്നിവരേയും മസ്ക് പുറത്താക്കിയിരുന്നു.