മദ്യപിച്ചെത്തിയ ടിടിഇ ട്രയിനില്‍ ഉറങ്ങുകയായിരുന്ന സ്ത്രീയുടെ തലയില്‍ മൂത്രമൊഴിച്ചു

single-img
14 March 2023

രാജ്യാന്തര വിമാനങ്ങൾക്ക് പിന്നാലെ ഇപ്പോൾ ഇന്ത്യൻ റെയിൽവേയുടെ എക്‌സ്പ്രസ് ട്രെയിനുകളിലും മൂത്രമൊഴി വിവാദം. ട്രയിനില്‍ മദ്യപിച്ചെത്തിയ ട്രാവല്‍ ടിക്കറ്റ് എക്സാമിനര്‍ റെയിൽവേ ഡെപ്യൂട്ടി സ്റ്റേഷൻ സൂപ്രണ്ടിന്റെ ഭാര്യയുടെ ദേഹത്ത് മൂത്രമൊഴിച്ചതാണ് പുതിയ വിവാദം.

അമൃത്‌സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന അകാൽ തഖ്ത് എക്‌സ്പ്രസിന്‍റെ എ1 കോച്ചിൽ ഞായറാഴ്ച അർദ്ധരാത്രിയാണ് സംഭവം നടന്നതെന്ന് ജിആർപി ഉദ്യോഗസ്ഥർ പറഞ്ഞു. ബിഹാറിലെ ബെഗുസരായ് ജില്ലയിലെ മുന്ന കുമാറാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അദ്ദേഹം അവധിയെടുത്ത് സഹരൻപൂരിലേക്ക് പോവുകയായിരുന്നു.

ഇരയുടെ ഭർത്താവ് ഫയൽ ചെയ്ത എഫ്‌ഐആർ പ്രകാരം, ദമ്പതികൾ “എസി 2 ടയറിലെ എ1 കോച്ചിലെ ബർത്ത് നമ്പർ 31ലും 32ലും യാത്ര ചെയ്യുകയായിരുന്നു. പുലർച്ചെ 12.30ഓടെ 41-ാം നമ്പർ ബർത്തിൽ കയറിയ ടിടിഇ എന്റെ ഭാര്യയുടെ അടുത്ത് വന്ന് അവളുടെ തലയിൽ മൂത്രമൊഴിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് ടിടിഇ മുന്ന കുമാറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഏകദേശം 15 വർഷമായി അദ്ദേഹം റെയിൽവേയിൽ സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ സേവനകാലത്ത് മുന്നയ്‌ക്കെതിരെ മറ്റ് ആരോപണങ്ങളൊന്നും ഉണ്ടായിരുന്നില്ല,” നോർത്തേൺ റെയിൽവേയുടെ അംബാല ഡിവിഷൻ പിആർഒ പറഞ്ഞു