പദവി ഒഴിയുംമുമ്പ് ക്യൂബയിൽ തീരുമാനമെടുക്കുമെന്ന് ട്രംപ്; സൈനിക നടപടിയും പരിഗണനയിൽ

single-img
13 November 2026

പ്രസിഡന്റ് പദവി ഒഴിയുന്നതിന് മുമ്പ് ക്യൂബയുടെ കാര്യത്തിൽ നിർണായക തീരുമാനമെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ സൈനിക ശക്തി പ്രയോഗിക്കുന്നതും പരിഗണിക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

യാഥാസ്ഥിതിക റേഡിയോ അവതാരകൻ ഹ്യൂ ഹെവിറ്റുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ക്യൂബയുടെ സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും രാജ്യം പരാജയപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. ക്യൂബയിൽ മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയ ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പങ്കും എടുത്തുപറഞ്ഞു.

അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളും എണ്ണ നിയന്ത്രണങ്ങളും ക്യൂബയിലെ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഇന്ധനക്ഷാമം, നീണ്ട വൈദ്യുതി മുടക്കം, കുടിവെള്ള വിതരണത്തിലെ തടസ്സം, ഭക്ഷണത്തിന്റെയും മരുന്നുകളുടെയും ക്ഷാമം എന്നിവ ജനജീവിതത്തെ ബാധിക്കുന്നു. ക്യൂബയ്‌ക്കെതിരായ സൈനിക നീക്കം മേഖലയിലെ രാഷ്ട്രീയ സംഘർഷം വർധിപ്പിക്കുമെന്ന ആശങ്കയും ശക്തമാണ്.