വ​ന്ദേ​ഭാ​ര​തി​ന്‍റെ ട്ര​യ​ൽ റ​ണ്‍ ആ​രം​ഭി​ച്ചു; ട്ര​യ​ൽ റ​ണ്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക്

single-img
17 April 2023

വ​ന്ദേ​ഭാ​ര​തി​ന്‍റെ ട്ര​യ​ൽ റ​ണ്‍ ആ​രം​ഭി​ച്ചു. പു​ല​ർ​ച്ചെ 5.10നാ​ണ് ട്രെ​യി​ൻ പു​റ​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നും ക​ണ്ണൂ​രി​ലേ​ക്കാ​ണ് ട്രെ​യി​ൻ യാ​ത്ര തി​രി​ച്ച​ത്. ട്രയൽ റണ്ണിൽ 50 മിനിറ്റ് കൊണ്ട് കൊല്ലത്ത് എത്താൻ വ​ന്ദേ​ഭാ​ര​തിനായി. ഏഴ് മണിക്കൂർ കൊണ്ട് ട്രെയിൻ കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തിരുവനന്തപുരം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ എന്‍ജിനിയറിങ് വിഭാഗവും വണ്ടിയിലുണ്ടാകും. ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ പാലക്കാട് ഡിവിഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തൃശ്ശൂരില്‍നിന്ന് കയറും.

വ​ന്ദേ​ഭാ​ര​തി​ന്‍റെ സ​മ​യ​ക്ര​മം, ടി​ക്ക​റ്റ് നി​ര​ക്ക്, ഏ​തൊ​ക്കെ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ർ​ത്തും എ​ന്നി​വ അ​ട​ക്ക​മു​ള്ള ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ ഇ​ന്നു ല​ഭി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ചു തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ ഡി​വി​ഷ​ൻ സ​മ​ർ​പ്പി​ച്ച ശി​പാ​ർ​ശ​ക​ൾ​കൂ​ടി പ​രി​ഗ​ണി​ച്ച് റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ അ​ന്തി​മ വി​ജ്ഞാ​പ​നം ഇ​ന്ന് ഇ​റ​ങ്ങും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി 25ന് ​ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന ച​ട​ങ്ങാ​യ​തി​നാ​ൽ വ​ന്ദേ ഭാ​ര​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​വ​ര​ങ്ങ​ളും റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ​യും അ​ന്തി​മ അം​ഗീ​കാ​ര​ത്തി​നു​കൂ​ടി വി​ധേ​യ​മാ​യി​ട്ടാ​കും പു​റ​ത്തി​റ​ക്കു​ക.

തി​രു​വ​ന​ന്ത​പു​രം- ക​ണ്ണൂ​ർ റൂ​ട്ടി​ൽ ത​ന്നെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് ന​ട​ത്തു​ക​യെ​ന്നാ​ണ് ല​ഭി​ക്കു​ന്ന പ്രാ​ഥ​മി​ക വി​വ​രം. 16 ബോ​ഗി​ക​ളാ​ണ് എ​ത്തി​യി​ട്ടു​ള്ള​ത്. എ​ട്ടെ​ണ്ണം വീ​ത​മു​ള്ള ര​ണ്ട് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളാ​കും തി​രു​വ​ന്ത​പു​ര​ത്തു നി​ന്നു ക​ണ്ണൂ​രി​ലേ​ക്കും തി​രി​കെ​യും സ​ർ​വീ​സ് ന​ട​ത്തു​ക