ട്രാവല്‍ ടെക് സ്ഥാപനമായ ഓയോ പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു

single-img
4 December 2022

മുംബൈ: ട്രാവല്‍ ടെക് സ്ഥാപനമായ ഓയോ പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു. 600 പേരെയാണ് ഓയോ പിരിച്ചുവിടുന്നത്.

3700 ജീവനക്കാരാണ് ഓയോയില്‍ ഉള്ളത്. ഇതില്‍ ടെക് വിഭാഗത്തില്‍ അടക്കമുള്ളവരെയാണ് പിരിച്ചുവിടല്‍ നടത്തിയത്.

അതേ സമയം കമ്ബനിയുടെ മറ്റുചില വിഭാഗങ്ങളില്‍ 250 പേരെ പുതുതായി എടുക്കുമെന്നും ഒയോ അറിയിച്ചു. ഓയോയില്‍ വ്യാപകമായ മാറ്റങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ഒയോ ശനിയാഴ്ച പറഞ്ഞു.

ഓയോ തങ്ങളുടെ പ്രോഡക്‌ട്, എഞ്ചിനീയറിംഗ്, കോര്‍പ്പറേറ്റ് ആസ്ഥാനത്തെ ജീവനക്കാര്‍, ഓയോ വെക്കേഷന്‍ ഹോംസ് ടീം എന്നിവയെയാണ് ഓയോ കുറയ്ക്കുന്നത്. അതേസമയം പാര്‍ട്ണര്‍ റിലേഷന്‍ഷിപ്പ്, ബിസിനസ് ഡെവലപ്‌മെന്റ് ടീമുകളിലേക്കും കൂടുതല്‍ ആളുകളെ ഓയോ എടുക്കുമെന്നാണ് പറയുന്നത്.

‘ഓയോ 3,700 ജീവനക്കാരില്‍ 10 ശതമാനം പേരെ കുറയ്ക്കും,ഒപ്പം തന്നെ 250 അംഗങ്ങളെ പുതുതായി നിയമിക്കും 600 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യും’ ഓയോ ഒരു പ്രസ്താവനയില്‍ പറയുന്നു. സുഗമമായ പ്രവര്‍ത്തനത്തിനായി ഉല്‍പ്പന്ന, എഞ്ചിനീയറിംഗ് ടീമുകളെ സംയോജിപ്പിക്കും ഓയോ പ്രസ്താവനയില്‍ പറയുന്നു.