തൃശ്ശൂര്‍ പൂരത്തിന് ഇന്ന് വിളംബരമാകും

single-img
29 April 2023

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് വിളംബരമാകും. രാവിലെ പതിനൊന്നരയോടെ നെയ്തലകാവിലമ്മ തെക്കേ ഗോപുര നട തുറന്ന്, ഘടക പൂരങ്ങളെ സ്വാഗതം ചെയ്യും.

എറണാകുളം ശിവകുമാര്‍ ആണ് തിടമ്ബേറ്റുന്നത്. രാവിലെ ഏഴരയോടെ നെയ്തലകാവില്‍ നിന്ന് നാദരസ്വരത്തിന്റെ അകമ്ബടിയോടെയാണ് പുറപ്പാട്. പത്ത് മണിയോടെ മണികണ്ഠനാലില്‍ എത്തും. അവിടെ നിന്ന് കിഴക്കൂട് അനിയന്‍ മാരാരുടെ മേള അകമ്ബടിയില്‍ വടക്കുംനാഥന്‍റെ അകത്ത് പ്രവേശിച്ച്‌ തെക്കേ നട തുറക്കുന്നതോടെ വിളംബരമാകും. വൈകീട്ട് ഘടക പൂരങ്ങള്‍ക്കും ഇരു ദേവസ്വങ്ങള്‍ക്കുമുള്ള ആനകളുടെ ശാരീരിക പരിശോധന തേക്കിന്‍കാട് നടക്കും.