രാഷ്ട്രീയത്തിൽ അയിത്തം കൽപിക്കുന്നവർ ക്രിമിനലുകൾ; എ ഡി ജി പി വിവാദത്തിൽ സുരേഷ് ഗോപി
13 September 2024
രാഷ്ട്രീയത്തിൽ അയിത്തം കൽപിക്കുന്നവർ ക്രിമിനലുകളാണ് എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ആർ.എസ്.എസ് നേതാവിനെ കണ്ടു എന്നത് സംബന്ധിച്ച വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
എല്ലാവരെയും ജീവിക്കാൻ അനുവദിക്കണം. ഞാൻ ആരെയും ദ്രോഹിക്കാറില്ല. സന്ദർശനത്തിൽ കുറ്റം പറയാൻ ആർക്കാണ് യോഗ്യതയെന്നും സുരേഷ് ഗോപി ചോദിച്ചു.മുതിർന്ന ബി.ജെ.പി നേതാവ് പി.പി. മുകുന്ദൻ പുരസ്കാരം സ്വീകരിക്കാൻ കോഴിക്കോട്ടെത്തിയതായിരുന്നു സുരേഷ് ഗോപി.