ഇതാണ് യഥാർത്ഥ കേരള സ്റ്റോറി; ‘എടപ്പാൾ ഓട്ടം’ ഓർമ്മപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി

single-img
29 April 2023

കേരളത്തെ തെറ്റായി ചിത്രീകരിക്കുന്ന ‘ദി കേരള സ്റ്റോറി’ എന്ന ബംഗാളി സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ സംഘപരിവാറിന്റെ ‘എടപ്പാൾ ഓട്ടം’ ഓർമ്മപ്പെടുത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വി ശിവൻകുട്ടി രംഗത്തുവന്നു.

യഥാർത്ഥ കേരള സ്റ്റോറി എന്ന തലക്കെട്ടോടെ , എടപ്പാളിലെ ഓട്ടത്തിന്‍റെ ഒരു ചിത്രം പങ്കുവച്ചാണ് ശിവൻകുട്ടി രംഗത്തെത്തിയത്. ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ 2019 ല്‍ ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെയാണ് എടപ്പാൾ ഓട്ടം പ്രസിദ്ധമായത്.

എടപ്പാള്‍ ജംഗ്ഷനില്‍ ബൈക്കുകളുമായി റാലി നടത്താനെത്തിയ സംഘപരിവാർ അനുകൂലികളെ നാട്ടുകാര്‍ തുരത്തുകയായിരുന്നു. ബൈക്കുകള്‍ ഇവർ വഴിയിൽ തന്നെ ഉപേക്ഷിച്ച് ഓടുന്ന ദൃശ്യങ്ങൾ അന്ന് വലിയ രീതിയില്‍ വൈറലായിരുന്നു.

https://www.facebook.com/photo/?fbid=770044254501877&set=a.253268896179418