ഇത് സനാതന ധർമ്മം ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയം: രചന നാരായണൻകുട്ടി

single-img
4 September 2023

തമിഴ്‌നാട്ടിൽ ഉദയനിധി സ്റ്റാലിൻ നടത്തിയ സനാതന ധര്‍മവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യൽ മീഡിയയിൽ കുറിപ്പുമായി നടി രചന നാരായണൻകുട്ടി. സനാതന ധർമ്മം ഉന്മൂലനം ചെയ്യാൻ അല്ല, ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയമാണ് ഇതെന്ന് രചന നാരായണൻകുട്ടി പറയുന്നു.

സനാതന ധർമ്മത്തിന്റെ സ്വഭാവം എന്നത് തന്നെ നിങ്ങളിൽ ചോദ്യങ്ങൾ ഉന്നയിപ്പിക്കുക എന്നതാണ്, നിങ്ങൾക്ക് മുൻകൂട്ടി തയ്യാറാക്കിയ ഉത്തരങ്ങൾ നൽകാനല്ല, മറിച്ചു, ചോദ്യങ്ങൾ ഉന്നയിക്കാനാണ് അത് ശീലിപ്പിക്കുന്നത്, എല്ലാ ഉറവിടവും കണ്ടെത്തുന്ന തരത്തിൽ ചോദ്യം ചെയ്യലിനെ ആഴത്തിലാക്കുവാനാണ് അത് കാണിച്ചു തരുന്നതെന്നും രചന പറയുന്നു.

രചന നാരായണൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സനാതന ധർമ്മം. പാടെ ഉന്മൂലനം ചെയ്യാൻ പറ്റുന്നതാണോ ? മനുഷ്യരാശിയുടെ ചരിത്രത്തിൽ ആദ്യമായി,മനുഷ്യബുദ്ധി മുമ്പെങ്ങുമില്ലാത്തവിധം പൂവണിഞ്ഞുകൊണ്ടിരിക്കുകയാണ്. കാലങ്ങളായി നിലനിന്നിരുന്ന, മറ്റെല്ലാവർക്കും വേണ്ടി ചിന്തിക്കുന്ന ‘ഒരു ഗ്രാമത്തിലെ ആ ഒരു മനുഷ്യൻ’ എന്നത് എപ്പോഴേ മാറി(ചില കൂപമണ്ഡൂകങ്ങൾ ഒഴികെ). എല്ലാവരും അവരവരുടെ വഴികളിൽ ചിന്തിക്കാൻ പ്രാപ്‌തരായി.

സ്വർഗ്ഗത്തിൽ പരിഹാരങ്ങൾ വാഗ്‍ദാനം ചെയ്യുന്ന തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല. യുക്തിക്ക് നിരക്കാത്ത വിപുലമായ തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല. എല്ലാത്തിനും പ്രായോഗികമായ പരിഹാരങ്ങൾ ജനം ആഗ്രഹിക്കുന്നു. നമ്മൾ കണ്ടിട്ടില്ലാത്ത മറ്റൊരിടത്ത്, ഒരു പരിഹാരം ഉണ്ട് എന്നത് മനുഷ്യന് താല്‍പര്യമില്ലാത്ത കാലമെത്തി. അതുകൊണ്ടുതന്നെ ഞാൻ എന്ത് പറയുന്നു അത് നിങ്ങൾ-വിശ്വസിക്കണം, അല്ലെങ്കിൽ നിങ്ങൾ മരിക്കും എന്ന പഴയ നയം ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല.

അതിനാൽ, സനാതന ധർമ്മം ഉന്മൂലനം ചെയ്യാൻ അല്ല , ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയം ആണ് ഇത്യ. കാരണം, സനാതന ധർമ്മത്തിന്റെ സ്വഭാവം എന്നത് തന്നെ നിങ്ങളിൽ ചോദ്യങ്ങൾ ഉന്നയിപ്പിക്കുക എന്നതാണ്, നിങ്ങൾക്ക് മുൻകൂട്ടി തയ്യാറാക്കിയ ഉത്തരങ്ങൾ നൽകാനല്ല, മറിച്ചു, ചോദ്യങ്ങൾ ഉന്നയിക്കാനാണ് അത് ശീലിപ്പിക്കുന്നത്, എല്ലാ ഉറവിടവും കണ്ടെത്തുന്ന തരത്തിൽ ചോദ്യം ചെയ്യലിനെ ആഴത്തിലാക്കുവാനാണ് അത് കാണിച്ചു തരുന്നത്.

സനാതന ധർമം വളരെ സബ്‍ജക്റ്റാവായതാണ്. അവിടെ, ഇതാണ് നമ്മുടെ വഴിയൊന്നൊന്നില്ല. ‘നമുക്ക്‌’ അങ്ങനെ പ്രത്യേകിച്ചൊരു വഴിയൊന്നുമില്ലന്നേ, എന്താണോ ഉള്ളത്‌, അതാണ് സനാതനം, നമ്മൾ ചെയ്‍തത് ഇത്ര മാത്രമാണ് – ജീവിതത്തെ ഇതുപോലെ ക്രമീകരിക്കുകയാണെങ്കിൽ, അത് ഒരു വ്യക്തിക്കും ഒരു വലിയ സമൂഹത്തിനും ഏറ്റവും മികച്ചതായി ഭവിക്കും എന്നു കണ്ടെത്തി. അത്രയേ ഉള്ളൂ. ‘This is it’ എന്നു പറയുന്നേയില്ല നമ്മൾ, കാരണം ദിനംപ്രതി ചോദ്യങ്ങൾ കൂടിക്കൊണ്ടിരിക്കും. കൂടിക്കൊണ്ടേയിരിക്കണം.