2030 ഓടെ ആരും ജീവിക്കാൻ ആഗ്രഹിക്കുന്ന നഗരമായി തിരുവനന്തപുരത്തെ മാറ്റും: മേയർ വി.വി. രാജേഷ്

single-img
23 January 2026

2030ഓടെ തിരുവനന്തപുരത്തിനെ ആരും ജീവിക്കാൻ ആഗ്രഹിക്കുന്ന നഗരം ആക്കി മാറ്റുമെന്ന് മേയർ വി.വി. രാജേഷ് പ്രഖ്യാപിച്ചു. നഗര വികസന രേഖ ഇതിനകം പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. നവമാധ്യമങ്ങളിൽ പറഞ്ഞതുപോലെ, വെറും 26 ദിവസം പ്രായമുള്ള പുതിയ ഭരണസമിതിയാണ് ഈ രേഖ തയ്യാറാക്കിയത്. 15 ദിവസത്തിനുള്ളിൽ തന്നെ ആദ്യ രൂപ രേഖ തയ്യാറാക്കിയതായി രാജേഷ് പറഞ്ഞു.

മേയർ വ്യക്തമാക്കി, ഇപ്പോഴുള്ള രേഖ പൂർണമല്ല; ഫെബ്രുവരിയിൽ വെച്ച് വികസന കോൺക്ലേവ് നടക്കും, അതിന് ശേഷം വിശദമായ രൂപരേഖ തയ്യാറാക്കി ഡൽഹിയിൽ പ്രധാനമന്ത്രിക്ക് സമർപ്പിക്കുമെന്നും 101 കൗൺസിലർമാർക്കും ഇത് പരിചയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനൊപ്പം അമൃത് ഭാരത് ട്രെയിൻ ഉൾപ്പെടെ വിവിധ വികസന പദ്ധതികളും പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. തെരുവ് കച്ചവടക്കാർക്കായി ഒരു ലക്ഷം രൂപ മൂല്യമുള്ള പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാർഡ്, തോന്നയ്‌ക്കൽ ലൈഫ് സയൻസ് പാർക്കിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ ഇന്നോവേഷൻ ടെക്നോളജി & ഓൺട്രപ്രണർഷിപ്പ് ഹബ്ബ്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ആധുനിക റേഡിയോ സർജറി സെൻറർ, പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസ് എന്നിവയുടെ ശിലാസ്ഥാപനവും ഉദ്ഘാടനം സംബന്ധിച്ച ചടങ്ങുകളും മേയർ നിർവഹിച്ചു.