തൃശൂരിൽ സ്ഥിര താമസം പോലെ തന്നെ ഉണ്ടാകും; ഇനി തൃശൂരാണ് എന്റെ കിരീടം: സുരേഷ് ഗോപി

single-img
5 June 2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച സുരേഷ് ​ഗോപിക്ക് തൃശൂരിൽ വലിയ സ്വീകരണമൊരുക്കി ബിജെപി – എൻഡിഎ പ്രവർത്തകർ. ഭാരിച്ച ഒരു സ്നേഹവായ്പ്പാണ് ഈ വിജയമെന്നും ഈ ഭാരം എല്ലാവരുടെയും തൃപ്തിയിലേക്ക് എന്റെ ഉത്തരവാദിത്തം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത അഞ്ച് വർഷത്തെ ഓരോ ദിവസവും തൃശൂരിന്റെ പ്രവർത്തനത്തിനാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. വീട്ടമ്മമാരുടെയും ചെറുപ്പക്കാരുടെയും എല്ലാവരുടെയും വോട്ടുകൾ ഗുണം ചെയ്‌തു. തൃശൂരിൽ സ്ഥിര താമസം പോലെ തന്നെ ഉണ്ടാകും. ഗുരുവായൂരിൽ ഇനിയും വരും.

ഇനി തൃശൂരാണ് എന്റെ കിരീടം. എന്റെ ആദ്യത്തെ ഉദ്യമം തൃശൂർ പൂരം. പുതിയ നടത്തിപ്പിനുള്ള കാര്യങ്ങൾ ചെയ്യും. അത് ഇത്തവണ നടപ്പിലാക്കും. സ്വരാജ് ഗ്രൗണ്ടിൽ 25000 പേർ പങ്കെടുക്കുന്ന റോഡ് ഷോ ഉടൻ ആരംഭിക്കും.