കേരളത്തില്‍ ഒരു ബിജെപി സ്ഥാനാര്‍ത്ഥിയെയും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല; എല്ലാവരും നരേന്ദ്ര മോദിയുടെ സ്ഥാനാര്‍ത്ഥികള്‍ : അനിൽ ആന്റണി

single-img
4 March 2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിലെ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ മകനുമായ അനില്‍ ആന്‍റണി രംഗത്തെത്തി . പിസി ജോര്‍ജിന്‍റെ അനുഗ്രഹത്തോടെ മണ്ഡലത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് അനില്‍ ആന്‍റണി പറഞ്ഞു.

സംസ്ഥാനത്തിൽ ഒരു ബിജെപി സ്ഥാനാര്‍ത്ഥിയെയും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല, എല്ലാവരും നരേന്ദ്ര മോദിയുടെ സ്ഥാനാര്‍ത്ഥികള്‍ ആണെന്നും താൻ ചോദിച്ചിട്ടല്ല പത്തനംതിട്ട മണ്ഡലം തന്നതെന്നും അത് പാര്‍ട്ടിയുടെ തീരുമാനമായിരുന്നുവെന്നും അനില്‍ ആന്‍റണി പറഞ്ഞു.

പത്തനംതിട്ട മണ്ഡലത്തിൽ താൻ വിജയിക്കുമെന്നതിനാലാണ് സോഷ്യൽ മീഡിയയിൽ ചിലർ നെഗറ്റീവ് ക്യാമ്പയിൻ നടത്തുന്നത്, പിസി തന്‍റെ ബന്ധുവാണ്, വൈകാതെ തന്നെ പിസിയെ പോയി കാണും, അദ്ദേഹത്തിന്‍റെ പിന്തുണയുണ്ടാകും എന്നത് ഉറപ്പെന്നും അനില്‍ ആന്‍റണി കൂട്ടിച്ചേർത്തു.