വിവാദ ചലച്ചിത്രം കേരള സ്റ്റോറിക്ക് പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് തമിഴ്‌നാട്‌ സര്‍ക്കാര്‍

single-img
16 May 2023

വിവാദ ചലച്ചിത്രം കേരള സ്റ്റോറിക്ക് പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് തമിഴ്‌നാട്‌ സര്‍ക്കാര്‍.

സുപ്രീം കോടതിയില്‍ തമിഴ്‌നാട് പൊലീസ് എഡിജിപി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. സിനിമയുടെ റിലീസിന് ശേഷം പ്രേഷകരുടെ മോശം പ്രതികരണം മൂലം മള്‍ട്ടിപ്ലക്സ് ഉടമകള്‍ കേരള സ്റ്റോറിയുടെ പ്രദര്‍ശനം നിര്‍ത്തിവെക്കുകയായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

വിവാദ ചിത്രം ദി കേരള സ്റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ഇന്നലെ ഹര്‍ജി ലിസ്റ്റ് ചെയ്തെങ്കിലും സമയക്കുറവ് മൂലം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നിരോധനത്തിന് വിസമ്മതിച്ച കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പശ്ചിമ ബംഗാളിലെ നിരോധത്തിനെതിരായ ഹര്‍ജി ബുധനാഴ്ച്ചയാണ് കോടതി പരിഗണിക്കുക.