മോക് ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിയെ പീഡനത്തിന് ഇരയാക്കി

single-img
30 December 2022

കോഴിക്കോട് : കോഴിക്കോട് മാവൂരില്‍ മോക് ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിയെ പീഡനത്തിന് ഇരാക്കിയ സംഭവത്തില്‍ കുട്ടിയുടെ മൊഴി ഇന്ന്‌ മജിസ്‌ട്രേറ്റിന് മുമ്ബാകെ രേഖപ്പെടുത്തും.

കേസില്‍ പ്രതിയായ മാവൂര്‍ പഞ്ചായത്ത്‌ അംഗം ഉണ്ണികൃഷ്ണന്‍ ഒളിവിലാണെന്നാണ് സൂചന. ജില്ലാഭരണകൂടം താലൂക്ക് അടിസ്ഥാനത്തില്‍ നടത്തിയ മോക്ക് ഡ്രില്ലിന് ശേഷം മടങ്ങുന്നതിനിടെ പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിയെ ആംബുലന്‍സില്‍ വെച്ചും കാറില്‍ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി.