പോലീസ് മേഘയെ കൊല്ലാനായിട്ടുള്ള ശ്രമമാണ് നടത്തിയത് ; നിയമനടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല

single-img
16 January 2024

ആലപ്പുഴയിലെ യൂത്ത് കോൺ ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിന് പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പോലീസ് നടത്തിയത് അതിഭീകരമായ നരനായാട്ടാണ്. ഇത്രയും വലിയ മർദ്ദനം നടത്തേണ്ട എന്ത് കാര്യമുണ്ടായിരുന്നു. കൊല്ലാൻ ആയിട്ടുള്ള ശ്രമമാണ് പോലീസ് നടത്തിയതെന്നും പോലീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു .

മേഘയെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ അറിയാം . വനിതാ പ്രവർത്തകരുടെ വസ്ത്രം വലിച്ചു കീറുകയും നാഭിക്ക് തൊഴിക്കുകയും ചെയ്തു. കേരളത്തിലെ പോലീസ് കാണിക്കുന്നത് കാടത്തമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ മേഘക്ക് പരിക്കേറ്റത്.

ഇവരുടെ സ്ഥിതി ഗുരുതരമായതിനാലാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് നിന്നും തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലേക്ക് അടിയന്തരമായി മാറ്റിയത്.