ഏക സിവിൽ കോഡെന്ന പേരിൽ ഭൂരിപക്ഷ സദാചാരം അടിച്ചേല്‍പ്പിക്കരുതെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്

single-img
6 July 2023

ദില്ലി: ഭൂരിപക്ഷ സദാചാരം അടിച്ചേല്‍പ്പിക്കരുതെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്. ഏക സിവിൽ കോഡെന്ന പേരിൽ ഭൂരിപക്ഷ താല്പര്യം നടപ്പാക്കാൻ നോക്കുകയാണെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് വിമർശനം ഉന്നയിച്ചു. ന്യൂനപക്ഷ അവകാശം ഹനിക്കാൻ ആർക്കും അവകാശമില്ലെന്നും ബോർഡ് പ്രതികരിച്ചു. നിയമ കമ്മീഷന് നൽകിയ മറുപടിയിലാണ് മുസ്ലിം വ്യക്തി നിയമ ബോർഡ് നിലപാട് വ്യക്തമാക്കിയത്. ഭരണഘടനയ്ക്ക് പോലും ഏക സ്വഭാവമില്ല. പല സമുദായങ്ങൾക്കും പ്രദേശങ്ങൾക്കും പ്രത്യേക പരിഗണന ഭരണഘടനയിലുണ്ട്. രാജ്യ സുരക്ഷയ്ക്കും അഖണ്ടതയ്ക്കും ഏക സിവിൽ കോഡ് എതിരാണെന്നും ബോർഡ് അഭിപ്രായപ്പെട്ടു.