കോട്ടയം നഗരസഭ അധ്യക്ഷയ്ക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനാവാതെ തള്ളി

single-img
20 February 2023

കോട്ടയം നഗരസഭ അധ്യക്ഷയ്ക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനാവാതെ തള്ളി .

യുഡിഎഫ്, ബി ജെ പി അംഗങ്ങള്‍ വിട്ടു നിന്നതോടെ അവിശ്വാസം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം ക്വാറം തികയാതെ പിരിയുകയായിരുന്നു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഉള്ള ബി ജെ പി തീരുമാനമാണ് നിര്‍ണായകമായത്. ബി ജെ പി അവിശ്വാസ പ്രമേയത്തെ അനകൂലിക്കുമെന്ന ഇടതു പ്രതീക്ഷ അവസാന നിമിഷം

പാളുകയായിരുന്നു.അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്താന്‍ യു ഡി എഫ് ബി ജെ പി രഹസ്യ ധാരണ ഉണ്ടായെന്ന് സി പി എം കുറ്റപ്പെടുത്തി. എന്നാല്‍ എല്‍ഡിഎഫ് യുഡിഎഫിനെയോ അധികാരത്തില്‍ കയറ്റാനോ അധികാരത്തില്‍ നിന്ന് പുറത്താക്കാനോ പാര്‍ട്ടി ഇടപെടേണ്ടതില്ല എന്ന സംഘടന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടു നിന്നതെന്ന് ജില്ലാ നേതൃത്വം വിശദീകരിച്ചു.