മകന്റെ അപകട മരണ വാർത്ത ഫേസ്ബുക്കിലൂടെ അറിഞ്ഞ അമ്മ ജീവനൊടുക്കി

single-img
6 September 2023

തിരുവനന്തപുരം : മകന്റെ അപകട മരണ വാർത്ത ഫേസ്ബുക്കിലൂടെ അറിഞ്ഞ അമ്മ ജീവനൊടുക്കി. നെടുമങ്ങാട് വെള്ളൂർക്കോണം സ്വദേശി ഷീജയാണ് ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയ്ക്ക് വയനാട് പൂക്കോട് ക്യാമ്പസിൽ വച്ച് പിക് -അപ്പ് വാനും സ്കൂട്ടറും ഇടിച്ച് ഷീജയുടെ മകൻ പി ജി വിദ്യാർത്ഥിയായ സജിൻ മുഹമ്മദ് (28) മരണമടഞ്ഞിരുന്നു. അമ്മ ഷീജയെ മരണവിവരമറിയിക്കാതെ ബന്ധുക്കൾ ബന്ധുവീട്ടിലേക്ക് മാറ്റി. രാത്രിയിൽ മരണ വാർത്ത ഫെയ്സ് ബുക്ക് വഴി അറിഞ്ഞ ഷീജ കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു