പാക് അനുകൂല മുദ്രാവാക്യം വിളിച്ചവർക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്താനൊരുങ്ങി മഹാരാഷ്ട സർക്കാർ

single-img
27 September 2022

പാക് അനുകൂല മുദ്രാവാക്യം വിളിച്ചവർക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്താനൊരുങ്ങി മഹാരാഷ്ട സർക്കാർ.

ഛത്രപതി ശിവജിയുടെ നാട്ടില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധത്തിനിടെയാണ് ‘പാകിസ്താന്‍ സിന്ദാബാദ്’ മുദ്രാവാക്യം ഉയര്‍ന്നുവെന്നുള്ള റിപ്പോര്‍ട്ടിന്മേലാണ് നടപടി. പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനം.

ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും വിമര്‍ശനം ഉന്നയിച്ചു. പാക് അനുകൂല മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.